മഡ്ഗാവ്: 2025 ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, ഹരികൃഷ്ണ, വി. പ്രണവ് എന്നിവര്‍ ജയത്തോടെ നാലാം റൗണ്ടിലേക്ക് അടുത്തു.
മൂവര്‍ക്കും മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ സമനില നേടിയാല്‍ നാലാം റൗണ്ടില്‍ പ്രവേശിക്കാം.
അതേസമയം, ഡി. ഗുകേഷ്, കാര്‍ത്തിക് വെങ്കിട്ടരാമന്, ആര്. പ്രഗ്നാനന്ദ, വിദിത് ഗുജറാത്ത്, എസ്.എല്‍. നാരായണന്, എം. പ്രണീത്, ദീപ്തായന്‍ ഘോഷ് എന്നിവരും നാലാം റൗണ്ടിലേക്കുള്ള വഴിയിലാണ്.
രണ്ടാം റൗണ്ടില്‍ ജയിച്ചാല്‍ ഇവര്‍ക്കു നാലാം റൗണ്ടില്‍ പ്രവേശിക്കാം. പരാജയപ്പെടുന്നവര്‍ പുറത്താകും. അതേസമയം, സമനിലയാണെങ്കില്‍ ടൈബ്രേക്കറിലേക്കു മത്സരം നീങ്ങും.